ടെസ്ലാ മോട്ടോഴ്സ്
വാഹന നിർമാണം ഊർജ സംഭരണം സൗരോർജ്ജം തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന അമേരിക്കൻ കമ്പനികാലിഫോർണിയയിലെ പാലോ ആൾട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ഓട്ടോമോട്ടീവ്, എനർജി,വാഹന നിർമ്മാണ കമ്പനിയാണ് ടെസ്ല, Inc. വൈദ്യുതി കാറുകളുടെ ഡിസൈൻ, നിർമ്മാണം, വിൽപ്പന കൂടാതെ വാഹന ഘടകങ്ങളുടെയും ബാറ്ററി തുടങ്ങിവയുടെ നിർമ്മാണവും കമ്പനി നിർവഹിക്കുന്നു. ജൂലൈ 2003 -ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഭൗതിക ശാസ്ത്രജ്ഞൻ ആയ നിക്കോള ടെസ്ലയുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അമേരിക്കൻ ഓഹരി വിപണിയായ നാസ്ഡാകിൽ് ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2013 -ന്റെ ആദ്യ പാദത്തിൽ ആണ് ആദ്യമായി കമ്പനി ലാഭം നേടിയത്.
Read article